Categories

November 26, 2016

അതിജീവനം

സൃഷ്ടിവാദത്തെ നിരാകരിക്കുന്നതുകൊണ്ട് മതങ്ങളുടെ കണ്ണിലെ കരടായി, വളരെയേറെ ചർച്ചക്ക് വിധേയമായതും, ഇന്നും വ്യാപകമായി പഠിച്ചുകൊണ്ടിരിക്കുന്നതുമാണ് പരിണാമ സിദ്ധാന്തം. കൂടുതൽ മനസിലാക്കും തോറും, പരിണാമം ഒരു ശാസ്ത്രസിദ്ധാന്തമെന്ന നിലയിൽ ആവേശോദ്ദീപകമായിക്കൊണ്ടിരിക്കുന്നു. നിത്യജീവിതവുമായി ബന്ധിപ്പിച്ചുകൊണ്ട് പരിണാമത്തെ അവതരിപ്പിക്കാനുള്ള ശ്രമമാണ് ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്.

മനുഷ്യ പരിണാമം- ഒരു ചിത്രീകരണം

എന്താണ് പരിണാമം? പ്രത്യുല്പാദനം ജീവന്റെ ഒരു അടിസ്ഥാനഗുണവിശേഷമാണ്. പുതുതായി ഉണ്ടാകുന്ന ജീവികൾക്ക് മുൻ തലമുറയുടെ ഗുണങ്ങൾ കിട്ടുന്നത് പ്രകൃതിയിലെ സ്വാഭാവികമായ കാഴ്ചയുമാണ്. എന്നാൽ, ഇങ്ങനെ അടുത്ത തലമുറയിലേക്ക് കൈമാറുന്ന സവിശേഷതകളിൽ പലവിധ മാറ്റങ്ങളും സംഭവിക്കുന്നു. ഉദാഹരണത്തിന്, ഒരു വൃക്ഷം, തലമുറകളായി ‘വളരെയധികം ഉയരം’ എന്ന സവിശേഷത കൈമാറിക്കൊണ്ടിരിക്കുന്നു എന്ന് കരുതുക. എന്നാൽ പല തലമുറകൾ പിന്നിട്ട് കഴിഞ്ഞപ്പോൾ അതേ മരങ്ങളുടെ പിന്മുറയിൽ പെട്ട ചില മരണങ്ങൾ ഉയരം കുറഞ്ഞും കാണപ്പെട്ട് തുടങ്ങിയാൽ, അതിനെ പരിണാമം എന്ന് വിളിക്കാം. ഒരേ വൃക്ഷത്തിന്റെ പിന്മുറക്കാരിൽ പല ഉയരമുള്ളവർ (പരമാവധി ഉയരത്തിൽ വ്യത്യാസമുള്ളവർ), ഒന്നിൽ നിന്ന് പലത് പരിണമിച്ചുണ്ടായതിന്റെ ഉദാഹരണമാണ്. അതായത് പരിണാമപ്രക്രിയ ജീവികൾക്കിടയിൽ വൈവിധ്യത്തിന് കാരണമാകുന്നു.

വിവിധ ജീവികൾ ഭ്രൂണാവസ്ഥയിൽ

ഒന്നുകൂടി വ്യക്തമാക്കിയാൽ, ജീവിവർഗങ്ങൾക്ക് മാറ്റങ്ങൾ സംഭവിച്ച് കൂടുതൽ വ്യത്യസ്തമായ ജീവികൾ ഉണ്ടാകുന്നു. ഏതാണ്ട് 3.5 ബില്യൺ വർഷങ്ങൾക്ക്‌ മുൻപ് ജീവിച്ചിരുന്ന പൊതുപൂർവികജീവിയിൽ നിന്നാണ് ഇക്കണ്ട ജന്തുജാലങ്ങളും, പുല്ലും പൊതയും വള്ളിപടർപ്പും, അണുകൃമികളും ഉണ്ടായതത്രെ! മനുഷ്യരും, പക്ഷികളും, മീനുകളും ഉരഗങ്ങളും ഭ്രൂണാവസ്ഥയിൽ കാണിക്കുന്ന ശരീരസാമ്യത, ഫോസിൽ തെളിവുകൾ, ജീവികളുടെ DNA യിലെയും ജൈവരാസപ്രക്രിയ (Biochemistry) യിലെയും സദൃശ്യത എന്നിവ പരിണാമസിദ്ധാന്തത്തിന് തെളിവുകളാണ്.

പതിവ് പോലെ, വെറുതെ കുത്തിയിരുന്ന്, ചിന്തിച്ച് ചിന്തിച്ച്, അണ്ഡകടാഹത്തിന്റെ അങ്ങേക്കോണിൽ വരെ നടക്കുന്നതെന്താണെന്ന് കണ്ടെത്തിയ ഗ്രീക്ക് തത്വചിന്തകർ തന്നെയാണ് പരിണാമഗവേഷണത്തിന്റെയും പ്രാരംഭകർ. ‘എല്ലാ ജീവികളും ദൈവസൃഷ്ടികളായ മൂർത്ത രൂപങ്ങളുടെ ഉദാഹരണങ്ങളാണെന്ന്’ ചിന്തകശ്രേഷ്ഠനായ അരിസ്റ്റോട്ടിൽ പറഞ്ഞുകളഞ്ഞു. അതുകൊണ്ടുതന്നെ ‘ഒരു മൃഗം മറ്റൊന്നിൽ നിന്നും ഉരുത്തിരിയാം’ എന്ന് അനാക്സിമാൻഡറും എംപെഡോക്ലസും പറഞ്ഞത് ആരും വകവെച്ചില്ല. എന്നാൽ പതിനെട്ടാം നൂറ്റാണ്ടായതോടെ ശാസ്ത്രബോധം ഉദിച്ചുയരുകയും വസ്തുനിഷ്ടമായ സമീപനം പ്രോത്സാഹിപ്പിക്കപെടുകയും ചെയ്തു. കടുത്ത മതസ്വാധീനത്തിൽ നിന്ന് സൃഷ്ടിയെ മോചിപ്പിക്കുകയും, പരിണാമ ഗവേഷണത്തിൽ ദൈവത്തെ ഒരു സൈഡിലേക്ക് മാറ്റി നിർത്തി പലരും പ്രകൃതിയിലേക്ക് നോക്കുകയും ചെയ്യാൻ തുടങ്ങിയതോടെ ജൈവവൈവിധ്യ ഗവേഷണത്തിനു ശാസ്ത്രീയമാനം കൈവന്നു. അക്കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇറാസ്മസ് ഡാർവിന്റെ ‘ചൂടുരക്തമുള്ള ജീവികളെല്ലാം ഒരു സൂക്ഷ്മജീവിയിൽ നിന്നും ഉണ്ടായിരിക്കാം’ എന്ന നിർദ്ദേശമാണ്.

ലമാർക്കും ഡാർവിനും 
അങ്ങനെയിരിക്കെയാണ് ഴാൻ ബാറ്റിസ്റ്റ് ലമാർക്കിന്റെയും ചാൾസ് ഡാർവിന്റെയും രംഗപ്രവേശം.

കൂടുതൽ ഉപയോഗമുള്ള ശരീരഭാഗങ്ങൾക്ക് കൂടുതൽ വികാസം പ്രാപിക്കുകയും ഉപയോഗമില്ലാത്തത് നശിക്കുകയും ചെയ്യുമെന്ന് ലമാർക്ക് വിശ്വസിച്ചു. വികാസം പ്രാപിച്ച സവിശേഷതകൾ അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുമെന്നും അദ്ദേഹം വാദിച്ചു. ജിറാഫിന്റെ നീണ്ട കഴുത്താണ് ഇതിനെ വിശദീകരിക്കുന്ന ‘ക്ലാസിക്കൽ’ ഉദാഹരണം. ഉയർന്ന ചില്ലകളിലെ ഇലകൾ തിന്നാൻ കഴുത്ത് നീട്ടിയപ്പോൾ ജിറാഫുകളുടെ കഴുത്തിലെ മസിലുകൾ സ്‌ട്രെച്ച് ചെയ്യപ്പെടുകയും തത്ഫലമായി നീളുകയും അത് അടുത്ത തലമുറക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു എന്നാണ് അദ്ദേഹം അനുമാനിച്ചത്. “സൂക്ഷ്മജീവികൾ സ്വതജനനത്തിലൂടെ ഉണ്ടായി സമാന്തരപാതകളിലൂടെ പുരോഗതി ലക്ഷ്യം വച്ച് പരിണമിച്ച് ജൈവവൈവിധ്യം ഉണ്ടായി” എന്ന് കൂടി ചേർത്ത് ആ പരിണാമവാദം ‘ലമാർക്കിസം’ എന്നറിയപ്പെട്ടു.

പ്രകൃതിശാസ്ത്രജ്ഞനും ഭൗമശാസ്ത്രജ്ഞനുമായിരുന്ന ചാൾസ് ഡാർവിൻ എന്ന ബ്രിട്ടീഷുകാരൻ, 1831ൽ ക്യാപ്റ്റൻ റോബർട്ട് ഫിറ്റ്‌സ്റോയിക്കൊപ്പം ‘എച്ച് എം എസ് ബീഗിൾ’ എന്ന പര്യവേഷണകപ്പലിൽ ലോകം ചുറ്റാൻ പോയി. പരിണാമസിദ്ധാന്തരൂപീകരണത്തിൽ നാഴികക്കല്ലായ, അഞ്ചുവർഷം നീണ്ടു നിന്ന ആ യാത്രയാണ് ഭൂമിയിലെ ജൈവ വൈവിധ്യത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ‘ഒറിജിൻ ഓഫ് സ്പീഷിസ്’ എന്ന പുസ്തകത്തിന് ആധാരം. ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ച്, വിവരങ്ങളെ അപഗ്രഥിച്ച് വ്യക്തമായ നിഗമനങ്ങൾ നടത്തിയ ഡാർവിൻ, ആൽഫ്രഡ് വാലേസുമായി ചേർന്ന് ജൈവപരിണാമസിദ്ധാന്തങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട പ്രകൃതിനിർദ്ധാരണം (Natural Selection) വഴിയുള്ള പരിണാമ സിദ്ധാന്തം ആവിഷ്കരിച്ചു.

ഡാർവിൻ തന്റെ ‘ബീഗിൾ’ യാത്രയിൽ സന്ദർശിച്ച ഗാലപ്പഗോസ് ദ്വീപ്. പസഫിക് മഹാസമുദ്രത്തിൽ കാണപ്പെടുന്ന ഈ ദ്വീപിൽ നിരീക്ഷിച്ച ജൈവവൈവിധ്യമാണ് പരിണാമ സിദ്ധാന്തരൂപീകരണത്തിൽ മുഖ്യപങ്ക് വഹിച്ചത്

പ്രകൃതിക്ക് താങ്ങാവുന്നതിലുമപ്പുറം പ്രത്യുത്പാദനം നടക്കുമ്പോൾ ജീവിക്കാനും തലമുറകളെ ഉണ്ടാക്കുവാനുമുള്ള സമരമുണ്ടാകുന്നു. ഉത്പാദിപ്പിക്കപ്പെട്ട ഒരുകൂട്ടം സമാനജീവികളിൽ തന്നെ വ്യക്തിഗത വ്യത്യാസങ്ങൾ ഉണ്ടാകുന്നുണ്ട്. പരിസ്ഥിതി സാഹചര്യങ്ങൾക്കനുസരിച്ച് ഏത് വ്യക്തികൾക്കാണോ ഏറ്റവും ഫലപ്രദമായി വളരാനും പ്രത്യുത്പാദനം നടത്താനുമുള്ള ശേഷി ഉള്ളത് അവർ ഈ സമരത്തിൽ വിജയിക്കുന്നു (മനുഷ്യൻ എന്ന അർത്ഥത്തിലല്ല, പകരം ഒരു ജീവി വർഗ്ഗത്തിലെ ഒരൊറ്റ ജീവിയെ സൂചിപ്പിക്കാനാണ് വ്യക്തി എന്ന പദം ഇവിടെ ഉപയോഗിച്ചത്). ഇതിനെ ‘അർഹതയുള്ളവയുടെ അതിജീവനം’ (survival of the fittest) എന്നാണ് വിളിക്കുന്നത്. ഒരേ ജീവി വർഗങ്ങളിൽ തന്നെയുണ്ടാകുന്ന വ്യത്യാസങ്ങൾ അസ്വാഭാവികമല്ല. ആ വ്യത്യാസങ്ങൾ അപകടങ്ങളിൽ നിന്ന് രക്ഷ നേടാനും രോഗകാരികളെ ഫലപ്രദമായി നേരിടാനും ആഹാരം സുഗമമായി ശേഖരിക്കാനുമുള്ള കഴിവ് വർധിപ്പിച്ചാൽ, തീർച്ചയായും വ്യത്യസ്‍തർ പ്രതിബന്ധങ്ങളെ അതിജീവിച്ച് തങ്ങളുടെ സവിശേഷതകളെ അടുത്ത തലമുറക്ക് കൈമാറും. അതിജീവിക്കാൻ കഴിയാത്തവർ കാലക്രമേണ ഇല്ലാതാകും. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം.

ഒരു ആവാസ വ്യവസ്ഥയിൽ കുറെ പല്ലികൾ ഉണ്ട്. സ്വഭാവികമായി അവയിൽ കാലിന് നീളം കൂടിയതും കുറഞ്ഞതുമുണ്ടായിരുന്നു എന്ന് കരുതുക. ഒരു വെള്ളപ്പൊക്കം വന്നാൽ (പരിസ്ഥിതി സാഹചര്യം) കാൽ നീളമുള്ളവയ്ക്ക് നീളം കുറഞ്ഞവയെക്കാൾ, ഉയരമുള്ള മരങ്ങളിൽ കയറി ഇരപിടിക്കാനാകും. തത്ഫലമായി കാൽ നീളമുള്ളവ ജീവിക്കാനുള്ള സമരത്തിൽ വിജയിക്കുകയും പ്രത്യുല്പാദിപ്പിക്കുകയും ചെയ്യുന്നു. കാൽ നീളാത്ത ‘പാവം’ പല്ലികൾ ചത്തൊടുങ്ങുന്നു. ജിറാഫിന്റെ കാര്യത്തിലും ഇത് തന്നെയായിരിക്കാം സംഭവിച്ചത്, അവിടെ വെള്ളപ്പൊക്കത്തിന് പകരം, ഉയരം കുറഞ്ഞ ചെടികളുടെ ലഭ്യതക്കുറവാണ് പരിസ്ഥിതി സാഹചര്യം എന്ന് മാത്രം.

ഇത്തരത്തിൽ പ്രകൃതിയുടെ ഒരു തെരഞ്ഞെടുപ്പ് നടക്കുമ്പോൾ പരിസ്ഥിതി സാഹചര്യങ്ങളിൽ അതിജീവിക്കാൻ ഉതകുന്ന പാരമ്പര്യസവിശേഷതകൾ മാത്രം സമൂഹത്തിൽ പടരുന്നതിന് കാരണമാകുന്നു. അത് മുഴുവൻ സമൂഹത്തിനും ഗുണകരമായി ഭവിക്കുന്നു.

പാൻജെനെസിസ് (Pangenesis) എന്ന സിദ്ധാന്തമാണ് ഡാർവിൻ പാരമ്പര്യസവിശേഷതകളുടെ കൈമാറ്റത്തെ വിശദീകരിക്കാനായി ആവിഷ്കരിച്ചത്. ഒരു ജീവിയുടെ ശരീരകോശങ്ങളെല്ലാം ജെമ്മ്യൂൾസ് എന്ന സൂക്ഷ്മപദാർത്ഥങ്ങൾ പൊഴിക്കുമെന്നും അവ ശരീരത്തിൽ മുഴുവൻ സഞ്ചരിച്ച് ജനനേന്ദ്രിയങ്ങളിൽ അടിഞ്ഞുകൂടുമെന്നും പാൻജെനെസിസ് പറയുന്നു. അവയാണ് അടുത്ത തലമുറകളിലേക്ക് കൈമാറുന്നത്. പ്രകൃതിയിലെ അതിജീവനത്തിന്‌ സഹായിച്ച മികച്ച സവിശേഷതകൾ, ജെമ്മ്യൂളുകളിൽ മാറ്റം ഉണ്ടാക്കുന്നു. അത് അടുത്ത തലമുറയിലേക്ക് ഫലപ്രദമായ പ്രേഷണം ചെയ്യുന്നു എന്ന് ഡാർവിൻ വാദിച്ചു.

പയർ ചെടികളിൽ നടത്തിയ പരീക്ഷണങ്ങളിലൂടെ ജനിതകശാസ്ത്രത്തിന് അടിത്തറയിട്ട ഗ്രിഗർ മെൻഡെൽ, Father of Genetics എന്നറിയപ്പെടുന്നു.

ജനിതകശാസ്ത്രത്തിന്റെ ആവിർഭാവത്തോടെ പരിണാമസിദ്ധാന്തം പരിഷ്കരിക്കപ്പെട്ടു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിൽ ഓസ്ട്രിയഹംഗറിക്കാരനായ ഗ്രിഗർ മെൻഡെൽ എന്ന പള്ളീലച്ചൻ പയറുചെടിയിൽ കുറേ പരീക്ഷണങ്ങളൊക്കെ നടത്തി പരമ്പര്യശാസ്ത്രത്തിന് (Genetics) അടിത്തറയിട്ടു. തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന ചെടികളുടെ ഉയരം, പൂക്കളുടെ നിറം, വിത്തുകളുടെ ആകൃതി തുടങ്ങിയ സവിശേഷതകളായിരുന്നു അദ്ദേഹം നിരീക്ഷിച്ചത്. ഈ സവിശേഷതകളെ നിർണയിക്കുന്ന ഘടകങ്ങൾ (പിന്നീട് ജീനുകൾ ആണതെന്ന് കണ്ടെത്തി) ബീജകോശങ്ങൾ ചേരുന്ന സമയത്തു പുനഃക്രമീകരിക്കപ്പെടുമെന്നും അങ്ങനെ അവ സന്തതികളിലേക്ക് പ്രേഷണം ചെയ്യപ്പെടുമെന്നും ഉള്ള മെൻഡെലിന്റെ കണ്ടെത്തൽ ഡാർവിന്റെ പാൻജെനെസിസിനെ തള്ളിക്കളയുന്നതിന് കാരണമായി.

ശാസ്ത്രം വീണ്ടും മുന്നോട്ട് പോയി. ജീവശാസ്ത്രപരമായ പാരമ്പര്യ കൈമാറ്റങ്ങൾ നടക്കുന്നത് ന്യൂക്ലിയിക് ആസിഡുകൾ എന്ന മാന്ത്രിക തന്മാത്രകളിലൂടെയാണെന്ന് കണ്ടെത്തപ്പെട്ടു. ഒരു ജീവിയുടെ എല്ലാ സവിശേഷതകളും ഈ തന്മാത്രകളിൽ കോഡ് ചെയ്ത് വച്ചിരിക്കുന്നുവെന്നും ഭൂരിഭാഗം ജീവികളിലും ആ തന്മാത്രകൾ ‘ഡിയോക്സിറൈബോ’ ന്യൂക്ലിയിക് ആസിഡുകൾ (DNA) ആണെന്നും ഇന്ന് നമുക്കറിയാം.

DNA തന്മാത്രയുടെ ഗ്രാഫിക് ചിത്രീകരണം

അമേരിക്കൻ ശാസ്തജ്ഞനായ ജെയിംസ് വാട്സണും ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ഫ്രാൻസിസ് ക്രിക്കും 1953ൽ DNA തന്മാത്രകളുടെ ഘടന കണ്ടെത്തിയത് പാരമ്പര്യ സവിശേഷതകളുടെ വാഹകരായ ‘ജീനു’കളെക്കുറിച്ചുള്ള പഠനത്തിൽ വഴിത്തിരിവായ മാറ്റം കൊണ്ടുവന്നു. DNA എന്ന ചുറ്റുഗോവണി പോലെ കാണപ്പെടുന്ന നീണ്ട തന്മാത്രയിലെ പ്രത്യേക ഭാഗങ്ങളാണ് ജീനുകൾ. മാതാപിതാക്കളിൽ നിന്ന് സന്തതികളിലേക്കുള്ള ജീനുകളുടെ കൈമാറ്റമാണ് സൂക്ഷ്മമായ തലത്തിൽ പാരമ്പര്യത്തിനുള്ള വിശദീകരണം.

ഒരേ വർഗ്ഗത്തിലെ ജീവികളുടെ വ്യത്യസ്ത സവിശേഷതകൾക്ക് കാരണം അവയുടെ ജീനുകളിലെ വ്യത്യാസമാണ്. DNA തന്മാത്രകളിലുണ്ടാകുന്ന ഉൾപരിവർത്തനം (Mutation) കൊണ്ടാണ് പ്രധാനമായും ഈ വ്യത്യാസങ്ങൾ ഉണ്ടാകുന്നത്. ഓരോ തവണയും കോശങ്ങൾ വിഭജികുമ്പോൾ അവയിൽ കാണപ്പെടുന്ന DNA തന്മാത്രകൾക്ക് (Parent DNA) സമാനമായ പുതിയ തന്മാത്രകൾ രൂപം കൊള്ളുന്നു. സങ്കീർണമായ ഈ പകർത്തിയെഴുത്തിലുണ്ടാകുന്ന പിഴവുകളാണ് ഉൾപരിവർത്തനങ്ങൾ. ബീജകോശങ്ങളുടെ വിഭജനസമയത്താണ് ഉൾപരിവർത്തനം ഉണ്ടാകുന്നതെങ്കിൽ അത് അസ്വാഭാവികതയുള്ള സന്താനസൃഷ്ടിയിലായിരിക്കും കലാശിക്കുക. ഈ അസ്വാഭാവികത ഒരു സവിശേഷതയായും ഭവിക്കാം. കാലുകളുടെ നീളത്തെ നിയന്ത്രിക്കുന്ന ജീൻ ആണ് ഉൾപരിവർത്തനത്തിന് വിധേയമായതെങ്കിൽ, അത് പ്രവർത്തിക്കാതെ കാൽ നീളാൻ സാധ്യതയുണ്ട്. ഉൾപരിവർത്തനം ചെയ്യപ്പെട്ട ജീനുകൾ എല്ലായിപ്പോഴും പുതിയൊരു സവിശേഷത ഉണ്ടാക്കണമെന്ന് നിർബന്ധമില്ല. എന്നാൽ ഉദാഹരണത്തിന്, ചില പല്ലികൾ കാലക്രമേണയുള്ള ഉൾപരിവർത്തനം കൊണ്ട് ‘കാലു നീളുക’ എന്ന സവിശേഷത നേടിയതാണ് അവയെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിക്കാൻ സഹായിച്ചതും പരിസ്ഥിതി സാഹചര്യങ്ങളിൽ അതിജീവിക്കാൻ പ്രാപ്തരാക്കിയതും.

ഇരുപതാം നൂറ്റാണ്ടിൽ ജെ ബി എസ് ഹാൾഡെൻ പ്രകൃതി നിർദ്ധാരണത്തിന് ഗണിതശാസ്ത്രപരമായ വിശദീകരണം നൽകിയത് ഡാർവിനിയൻ പരിണാമവും മ്യൂട്ടേഷൻ സിദ്ധാന്തവും മെൻഡെലിയൻ പാരമ്പര്യശാസ്ത്രവും ഒന്നിപ്പിക്കുന്നതിന് കാരണമായി. അങ്ങനെ ഉണ്ടായതാണ് ആധുനിക പരിണാമ സംശ്ലേഷണം (Modern Evolutionary Synthesis). പ്രകൃതി നിർദ്ധാരണത്തിന് പുറമേ മ്യൂട്ടേഷൻ അസന്തുലനം, ജനറ്റിക് ഡ്രിഫ്റ്റ്, ജനറ്റിക് ഹിച്ച് ഹൈക്കിങ്, ജീൻ ഒഴുക്ക് തുടങ്ങിയ പരിണാമ മാർഗങ്ങൾ കൂടി ആധുനിക പരിണാമ സംശ്ലേഷണത്തിലുണ്ട്.

“പരിണാമം നമുക്ക് നേരിട്ട് കാണാൻ കഴിയുന്നില്ല, സാഹചര്യങ്ങൾക്കനുസരിച്ച് നമുക്ക് മാറ്റം ഒന്നും വരുന്നില്ലല്ലോ” എന്നൊക്കെയുള്ള സംശയങ്ങൾ പരിണാമത്തെക്കുറിച്ച് എക്കാലത്തും ചോദിക്കപ്പെട്ടിട്ടുള്ളതാണ്. ഒരു കാര്യം മനസിലാക്കുക; സാഹചര്യങ്ങൾക്ക് അനുസരിച്ച് വ്യത്യാസങ്ങൾ ഉരുത്തിരിയുകയല്ല. സ്വാഭാവികമായി ഉണ്ടായ വ്യത്യാസങ്ങൾ പ്രതികൂല സാഹചര്യങ്ങളിൽ ആനുകൂല്യമായി മാറുന്നതാണ്. എന്നാൽ ചില പരിസ്ഥിതി സാഹചര്യങ്ങൾ ജനിതക ഉൾരിവർത്തനം ഉണ്ടാക്കാൻ ശേഷിയുള്ളവയാണ്. പ്രത്യേകിച്ച് സൂക്ഷ്മ ജീവികളിൽ (അതേക്കുറിച്ച് പറയാം). ചുരുക്കിപ്പറഞ്ഞാൽ ചുറ്റുപാടിനനുസരിച്ച് ഗുണകരമായ വ്യത്യാസങ്ങൾ ‘മനഃപൂർവം’ ഉണ്ടാക്കുന്നതല്ല. വ്യത്യസ്ഥരായവരിൽ നിന്ന് അതിജീവിക്കാൻ ഏറ്റവും കഴിവുള്ളവരെ ‘പ്രകൃതി’ തെരഞ്ഞെടുക്കുകയാണ്! പരിണാമം നമുക്ക് ‘കാണാൻ കഴിയാത്തത്’ സങ്കീർണ ഘടനയുള്ള ജീവികളിൽ അത് സംഭവിക്കുന്നത് ഒന്നോ രണ്ടോ വർഷങ്ങൾക്കൊണ്ടല്ല എന്നതുകൊണ്ടാണ്. പത്തോ നൂറോ ആയിരമോ വർഷങ്ങൾകൊണ്ടുമല്ല. ഒട്ടനവധി തലമുറകൾക്കൊണ്ടാണ് പുതിയൊരു സവിശേഷത ഒരു ജീവിവർഗ്ഗത്തിൽ സ്വീകരിക്കപ്പെടുക. ഒരു പുതിയ ജീവിയായി പരിണമിച്ച് വരാൻ ദശലക്ഷക്കണക്കിന് വർഷങ്ങൾ വേണ്ടിയും വരും.

മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ പരിണാമം നേരിട്ട് കാണുവാൻ സാധ്യമാണ്. കോശവിഭജനത്തിലൂടെ പ്രത്യുത്പാദനം നടത്തുന്ന, ഏതാനും മണിക്കൂറുകൾ മാത്രം ആയുസ്സുള്ള ബാക്ടീരിയകളുണ്ട്. അവയുടെ പല തലമുറകളെയും നമുക്ക് നിരീക്ഷിക്കാനാകും. പരിണാമത്തിലൂടെയുള്ള അവയുടെ മാറ്റങ്ങൾ നമുക്ക് കണ്ടറിയാനും കഴിയും. ഇവിടെയാണ് ആദ്യം പറഞ്ഞ നിത്യജീവിതവുമായുള്ള ബന്ധം.

രോഗാണുക്കൾക്കെതിരെ പ്രവർത്തിക്കുന്ന ആന്റിബയോട്ടിക്കുകളുടെ ഉപയോഗമാണ് നേരിട്ട് കാണാവുന്ന പരിണാമത്തിന് മികച്ച ഉദാഹരണം. നിരവധി രോഗങ്ങൾ പരത്തുന്ന സൂക്ഷ്മാണുക്കൾ മറ്റെല്ലാ ജീവികളെയും നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുന്നു. അവ പരാദങ്ങൾ (parasites) ആണ്. അതുകൊണ്ട് തന്നെ അവയുടെ വളർച്ചക്കും പ്രത്യുത്പാദനത്തിനും ഒരു ‘ഹോസ്റ്റ്’ കൂടിയേ തീരൂ.

ഹോസ്റ്റ് ജീവികളുടെ വിവിധ ശരീരഭാഗങ്ങളിൽ പാരാസൈറ്റുകളായ സൂക്ഷ്മജീവികൾ കോളനികളുണ്ടാക്കുന്നു. അത് രോഗവസ്ഥകളായാണ് നാം അനുഭവിക്കുന്നത്. ന്യുമോണിയ, മെനഞ്ചൈറ്റിസ്, ശ്വാസനാളത്തിലെയും, മൂത്രനാളത്തിലെയും ഇൻഫെക്ഷനുകൾ, ത്വക്കിലെ ഇൻഫെക്ഷൻ, ഗൊണേറിയ, ഗാസ്ട്രൈറ്റിസ്, അൾസർ തുടങ്ങി ഒരുകൂട്ടം രോഗങ്ങൾ പാരസൈറ്റുകൾ ഉണ്ടാക്കുന്നുണ്ട്. മരണകാരണമായേക്കാവുന്ന ഈ രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നത് ആന്റിബയോട്ടിക്കുകൾ കൊണ്ടാണ്.

സൂക്ഷ്മ ജീവികളെ നശിപ്പിക്കുന്ന രാസവസ്തുക്കളാണ് ആന്റിബയോട്ടിക്കുകൾ. സൂക്ഷ്മാണുക്കളുടെ ശരീരഘടനയെയോ അവയിലെ ജൈവരാസപ്രവർത്തനങ്ങളെയോ പ്രതികൂലമായി ബാധിച്ചു, നാശം വിതക്കുകയാണ് ആന്റിബയോട്ടിക്കുകൾ ചെയ്യുന്നത്. ബ്രോഡ് സ്പെക്‌ട്രം, നാരോ സ്പെക്ട്രം എന്നിങ്ങനെ രണ്ടുതരം ആന്റിബയോട്ടിക്കുകളുണ്ട്. പലതരം സൂക്ഷ്മാണുക്കളെ കൊല്ലാൻ കഴിവുള്ളവയാണ് ബ്രോഡ് സ്പെക്ട്രം ആന്റിബയോട്ടിക്കുകൾ. കൃത്യമായി ഒരു വിഭാഗത്തെ മാത്രം ലക്ഷ്യം വയ്ക്കുന്നത് നാരോ സ്പെക്ട്രം.

മാരക രോഗങ്ങളെ പ്രതിരോധിച്ച്, മനുഷ്യന് ഉയർന്ന ആയുർദൈർഘ്യവും ആരോഗ്യജീവിതവും പ്രദാനം ചെയ്യുന്നതിൽ ആന്റിബയോട്ടിക്കുകൾ വഹിച്ച പങ്ക് വളരെ വലുതാണ്.

എന്നാൽ ബ്രോഡ് സ്പെക്ട്രം ആന്റിബയോട്ടിക്കുകളുടെ തെറ്റായ ഉപയോഗം, അമിത ഉപയോഗം, തെറ്റായ രോഗനിർണയം എന്നിവ ഇന്ന്, അവയുടെ പ്രവർത്തനക്ഷമത ഇല്ലാതാക്കുകയാണ്. അതിന് പിന്നിൽ പരിണാമത്തിന് വലിയ പങ്കുണ്ട്.

അനിയന്ത്രിതമായ ആന്റിബയോട്ടിക് ഉപയോഗം, തെറ്റായ ഉപയോഗം (പറഞ്ഞ കോഴ്‌സിന് ഇടക്ക് വച്ച് ആന്റിബയോട്ടിക് കഴിക്കൽ നിർത്തുന്നത്) ചില സൂക്ഷ്മജീവികളുടെ അതിജീവനത്തിന് കാരണമാകുന്നു. പ്രകൃതി നിർദ്ധാരണം വഴി അത്തരം സൂക്ഷ്മജീവികൾ കൂടുതൽ പ്രത്യുത്പാദിപ്പിച്ച് പ്രതിരോധശേഷിയുള്ള തലമുറകളെ സൃഷ്ടിക്കുന്നു. ക്രമരഹിതമായ ഉൾപരിവർത്തനം (random mutations) കൊണ്ടാണ്. ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാൻ കഴിവുള്ള, അതിജീവിക്കാൻ അർഹതയുള്ള സൂക്ഷ്മജീവികളെ ഉണ്ടാകുന്നത്. ആന്റിബയോട്ടിക്കിൽ നിന്ന് രക്ഷപെടാൻ സഹായിച്ച ജീനുകളെ പരസ്പരം കൈമാറാനുള്ള കഴിവും രോഗകാരികളായ സൂക്ഷ്മജീവികൾക്കുണ്ട്.

‘ആന്റിബയോട്ടിക് പ്രതിരോധം (Antibiotic resistance)’ ഇന്ന് വൈദ്യശാസ്ത്രം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ്. അതിനുപുറമെ ആന്റിബയോട്ടിക്കുകൾ, ഗുണകരമായ ഗട്ട് മൈക്രോബുകളെ ഇല്ലാതാക്കുന്നതും അലർജിയുൾപ്പെടെ മറ്റസുഖങ്ങൽ ഉണ്ടാക്കുന്നതും കുറച്ചുകൂടി പരിഗണനയർഹിക്കുന്ന വിഷയങ്ങളാണ്. വീര്യം കൂടിയ ആന്റിബയോട്ടിക്കുകളിലേക്ക് ചികിത്സ വ്യാപിപ്പിക്കേണ്ട അവസ്ഥയാണ് ഇന്നുണ്ടായിരിക്കുന്നത്. അതിനനുസരിച്ച് പാർശ്വഫലങ്ങൾ മാറുകയോ കൂടുകയോ ചെയ്യും. പക്ഷേ ആന്റിബയോട്ടിക്കുകളെ തള്ളിക്കളയാനാകില്ല. ടി.ബി പോലുള്ള മാരക രോഗങ്ങൾക്ക് ആന്റിബയോട്ടിക്കുകൾ കൂടിയേ തീരൂ…

ആന്റിബയോട്ടിക് റെസിസ്റ്റൻസിനെപ്പറ്റി ഒരു കാർട്ടൂൻ

എത്രകാലം നാമിങ്ങനെ വീര്യവും പാർശ്വഫലങ്ങളും കൂടിയ ആന്റിബയോട്ടിക്കുകളിലേക്ക് മാറിക്കൊണ്ടിരിക്കും? അർഹതയുള്ള രോഗാണുക്കൾ വീണ്ടും അതിജീവിച്ച് വരില്ലേ? (കൃഷിക്ക് രാസകീടനാശിനികൾ പ്രയോഗിക്കുന്നതിലും സമാന പ്രശ്നം ഉയരുന്നുണ്ട്.)

പ്രകൃതി ജീവനവും ജൈവ രീതികളും ഇതിനൊരു പരിഹാരമായി ഉയർന്നു വരുന്നുണ്ടെങ്കിലും ദീർഘകാലത്തേക്ക് പ്രതീക്ഷ നൽകുന്നില്ല. മാത്രമല്ല, പല മാരക രോഗങ്ങളെയും നിയന്ത്രിക്കുന്നതിൽ ഇന്നും അൽട്ടർനേറ്റീവ് തെറാപ്പി വിജയിട്ടുമില്ല. അതുകൊണ്ട് ആധുനിക ശാസ്ത്രത്തെ വിശ്വസിക്കുന്നത് തുടരണം. ഫലപ്രദമായ മരുന്നുകൾ അനുദിനം കണ്ടെത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. മനുഷ്യരിലുള്ള പരീക്ഷണവിജയങ്ങൾക്കും അപ്രൂവലിനുമായി ചികിത്സാരീതികളും കാത്തുനില്കുന്നു.

പ്രകൃതിയുടെ സ്വാഭാവികതയ്ക്ക് എല്ലാത്തിനെയും വിട്ടുകൊടുത്തിരുന്നെങ്കിൽ മനുഷ്യവംശം തന്നെ ഇന്നുണ്ടാകുമായിരുന്നില്ല. കൃഷിചെയ്ത് നാം ആഹാരമുണ്ടാക്കി, ആക്രമിച്ചവയെ പ്രതിരോധിച്ചു, രോഗാണുക്കളെ ഇല്ലായ്മ ചെയ്തു. സ്വാഭാവിക പരിണാമത്തെ നാം വെല്ലുവിളിക്കുകയായിരുന്നു. എന്നാൽ അതേ പരിണാമം തന്നെ ഇന്ന് നമുക്കെതിരെ തിരിഞ്ഞിരുന്നു. എക്കാലത്തും ചെയ്തതുപോലെ അതിജീവനത്തിനായുള്ള സമരം നമുക്ക് തുടർന്നേ മതിയാകൂ…!

November 5, 2016

Waterborne Deadly Disease: WHO Visits Today

New Delhi: Representatives of the World Health Organization (WHO) are expected to visit areas affected by the unknown Waterborne disease that took lives of more than a hundred thousand people across the nation. This deadly disease is spreading in no time directly through the drinking water and the food cooked using contaminated water.

According to the government data, 1213 people lost their lives including a two years old child who died yesterday in a private hospital here in the city. All the public and private hospitals are filled with the patients showing similar disease symptoms, across the nation.

Yesterday the health ministry, in a circular banned the use of Bore well water and packaged drinking water after the laboratory of AIIMS reports alarming level of contamination in them. Secretary of the ministry strictly advised the citizens to use pure water distributed via government agencies only. "Ban of using or even touching water from various natural sources like rivers, ponds, and wells will be continued till further notice" he added.

Yesterday, the prime minister also expressed his worries about the increasing death toll. He appealed the citizens to take atmost care. "The government will soon launch a scheme to distributed pure water through Public Distribution System (PDS). All the BPL card holders will be eligible to get water for RS.50 per liter" He said.

Researchers across the world are working hard to elucidate the cause of the new waterborne disease and many of them are nearing to the success. "Finding the disease-causing agent is just the preliminary phase of our research, we are almost there. Our real aim is to develop drugs and treatment methods for this disease" said one of the leading scientist of AIIMS, New Delhi.
----------------------------------------
 Yes, This is a cooked up news and it seems highly exaggerated. But, When someone said "packaged drinking water" few decades ago, people laughed at him incredulously. Now we are hearing the news about, Multinational Companies are planning to sell oxygen bottles here in India. Yes, whatever we thought to be free for use are no longer free.

Water is contaminated exponentially along with the soil and air. Our Rivers are dying due to the City life, industries and agriculture. Unscientific digging of septic tanks are contaminating wells and ponds. Flora and fauna of water bodies are rapidly disappearing. The millimeters of downpour that we get, seeks a new low number every year. But, do we really care about these? No, we are just growing in population without thinking about any long term remedies for these issues. Poisoning of drinking water and the droughts happening in every year are creating a new water conundrum.

People are already in fight and kill for water. Large scale protests are happening in connection with inter-state river water disputes. People are asking government to rethink over providing water of river Sindhu to Pakistan. China is planning to construct huge dams in the tributaries of Brahmaputra river. But still we hesitate to think about a world war for water! And still we hesitate to say a word against polluting water.

It is believed that life was first formed in water. If we continue to pollute "our precious" like this, life will be washed out from the earth by water itself.

What's happening to the sports in India?

  • We have no sports culture.
  •  Majority of Indian parents want their children to become engineers, doctors or government employees.
  • Religions and blind faiths restrict women from pursuing sport's related careers.
  • Marriage after education, finishes the sports activities of women.
  • Misconception of 'damage to uterus by sports activities' still persist among lot of people in India.
  • We give maximum importance to glamorous sports which bring lot of money and our interest in other sports diminishes after each Olympics.
  • Political foul play in team selections.
  • Lack of international quality in training and facilities.

The most prominent cause of stunted growth of sports is corruption. The money spent by government usually goes into pockets of politicians and greedy administrators. We have seen its terrifying form in 2010 Commonwealth games.

Even after 70 years of Independence, 2/3 of Indians are poor. Majority among them are deprived of nutritious food and pure drinking water. Social and economic discrimination along with corruption prevent their progress. From such communities, how do great sports persons emerge?

When the allocated fund is not properly utilized in every field, why the hell people criticizing 'Caste based reservation system' for the lack of good sports facilities in India.

It is good sign that, even after facing hardships a number of athletes with their individual efforts are forward to save the pride of our nation. It is the time to support them.

We, as a nation have dreams; but most of them remain as dreams, since we restrict ourselves only in fulfilling our individual dreams.

സ്വയം ഭക്ഷിക്കുന്നതിന് ഒരു നൊബേൽ

കാര്യക്ഷമമല്ലാത്ത മാലിന്യ സംസ്കരണം വലിയ പാരിസ്ഥിതിക പ്രശ്നമായി വളരുന്ന ഇന്നത്തെ സാഹചര്യങ്ങളിൽ റീസൈക്ലിങ്ങിനു വളരെയേറെ പ്രസക്തിയുണ്ട്. പുനഃരുപയോഗം സാധ്യമല്ലാത്ത അവസ്ഥയോ അല്ലെങ്കിൽ റീസൈക്ലിങ് എങ്ങനെ ചെയ്യാം എന്നറിയാത്ത അവസ്ഥയോ കാരണം മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നത് നമ്മൾ നിത്യേന കാണുന്നു.

എന്നാൽ ജൈവശരീരത്തിലെ ഏറ്റവും ചെറിയ പ്രവർത്തന കേന്ദ്രങ്ങളായ കോശങ്ങൾ മലിനമായതിനെയും പഴകിയതിനെയും എത്ര ഫലപ്രദമായാണ് പുനഃരുപയോഗം ചെയ്യുന്നതെന്നു കണ്ടാൽ നാമത്ഭുതപ്പെടും! ഓട്ടോഫാഗി (Autophagy) എന്നറിയപ്പെടുന്ന ഈ റീസൈക്ലിങ് പ്രക്രിയയുടെ പ്രവർത്തനരീതി (mechanism) കണ്ടെത്തിയതിനാണ് ഇത്തവണത്തെ വൈദ്യശാസ്ത്രനുള്ള നൊബേൽ സമ്മാനം. ജപ്പാൻകാരനായ യോഷിനോരി ഒസുമി എന്ന ശാസ്ത്രജ്‌ഞനാണ് ജീവശാസ്ത്രത്തിലെ ഈ സുപ്രധാന കണ്ടെത്തൽ നടത്തി സമ്മാനാർഹനായത്.

ഓട്ടോഫാഗി എന്നതിനെ 'സ്വയം ഭക്ഷിക്കൽ' എന്ന് തർജുമചെയ്യാം. ഉപയോഗശൂന്യമായ ഭാഗങ്ങളെ കോശം സ്വയം വിഴുങ്ങുന്ന പ്രക്രിയയാണിതെന്നു ചുരുക്കം. മനുഷ്യനും മരങ്ങളും മറ്റുയർന്ന ജീവി വർഗ്ഗങ്ങളും ഉൾപ്പെടുന്ന യൂക്കാര്യോട്ട്സ് (Eukaryotes - കോശാംഗങ്ങൾ സ്തരംകൊണ്ട് ചുറ്റപ്പെട്ട അവസ്ഥയിലുള്ള കോശങ്ങളോട് കൂടിയ ജീവികളുടെ വർഗം) എന്ന വിഭാഗത്തിൽ പെടുന്ന ജീവികളുടെ കോശങ്ങളിലാണ് ഓട്ടോഫാഗി കാണപ്പെടുന്നത്.

പഴക്കം ചെന്ന പ്രോട്ടീനുകൾ, വലിയ തന്മാത്രകൾ എന്നിവയ്ക്ക് പുറമേ, പ്രവർത്തനം നിലച്ചതോ തകരാറിലായതോ ആയ കോശാംഗങ്ങളെ വരെ ഇരട്ട സ്ഥരമുള്ള ഗോളങ്ങൾക്കുള്ളിൽ ആക്കുന്നു. ഈ ഗോളങ്ങളെ കോശത്തിനുള്ളിലുള്ള നശീകരണ കേന്ദ്രമായ ലൈസോസോം എന്ന അറയിലേക്ക് തള്ളിയിടുന്നു. അവിടെ വച്ച് വിഘടിച്ചു തന്മാത്രകളാകുന്ന ഈ വേസ്റ്റ് സാധനങ്ങൾ പുതിയ നിർമാണ പ്രക്രിയകൾക്ക് ഉപയോഗപ്പെടുത്തുന്നു. പൊളിച്ച പഴയ വീടിന്റെ തടിയും ഇഷ്ടികകളും പുതിയ വീടുപണിക്ക് ഉപയോഗിക്കുന്നത്പോലെ!

ടൂൾസ് ഇല്ലാതെ ഒരു പണിയും നടക്കില്ലല്ലോ! കോശങ്ങളിലെ ഈ ജൈവ പുനരുപയോഗ പ്രക്രിയക്ക് ടൂൾസ് ആയ വലിയ പ്രോട്ടീൻ തന്മാത്രകളെ നിർമ്മിക്കുവാൻ ജീനുകൾ (genes) ആവശ്യമാണ് (കോശത്തിലെ എല്ലാ പ്രവർത്തനങ്ങളും ഡി എൻ എ യോടെ പ്രവർത്തന യൂണിറ്റുകളായ ജീനുകളാൽ നിയന്ത്രിതമാണ്). അത്തരത്തിലുള്ള 15 ജീനുകൾ കണ്ടെത്തുകയും അവയുടെ തുടർ പ്രവർത്തനങ്ങളിലൂടെ ഓട്ടോഫാഗി എങ്ങനെ നടക്കുന്നു എന്ന് യീസ്റ്റിൽ നടത്തിയ പരീക്ഷണങ്ങളിലൂടെ ഒസുമി വിശദീകരിക്കുകയും ചെയ്തു.

വിഭവങ്ങൾ കിട്ടാതെ വരുമ്പോൾ (starvasion) അത്യാവശ്യമല്ലാത്ത ഭാഗങ്ങളെ ഓട്ടോഫാഗിയിലൂടെ കോശങ്ങൾ റീസൈക്കിൾ ചെയ്യാറുണ്ട്. പുതിയ കോശാംഗങ്ങൾക്കും വമ്പൻ തന്മാത്രകൾക്കും സ്ഥലം കണ്ടെത്താനും ഓട്ടോഫാഗി ഉപയോഗപ്പെടുത്തുന്നു. കോശത്തിനുള്ളിൽ കടക്കുന്ന രോഗകാരികളായേക്കാവുന്ന സൂക്ഷ്മജീവികളെയും വിഷപദാർഥങ്ങളെയും നശിപ്പിക്കാൻ ഈ പ്രക്രിയ മുതൽകൂട്ടാണെന്നു ശാസ്ത്രജ്ഞൻന്മാർ കണ്ടെത്തിയിട്ടുണ്ട്.

ഓട്ടോഫാഗി നടക്കാത്ത പക്ഷം പഴയ വസ്തുക്കളും വിഷ പദാർഥങ്ങളും കോശത്തിനുള്ളിൽ കുമിഞ്ഞുകൂടും. വെറുതെ കൂട്ടയിട്ടിരിക്കുന്ന മാലിന്യങ്ങൾ രോഗങ്ങൾക്ക് ഉറവിടമാകുന്നതുപോലെ കോശങ്ങൾക്കുള്ളിൽ കൂട്ടിയിടപ്പെടുന്നവയും രോഗങ്ങളിലേക്ക് നയിക്കുന്നു. മസ്തിഷ്‌ക നാഡീകോശങ്ങളെ ബാധിക്കുന്ന പാർക്കിൻസൺസ് അടക്കമുള്ള അസുഖങ്ങളും പ്രമേഹവും ഓട്ടോഫാഗിയുടെ തകരാറുമൂലം ഉണ്ടായേക്കും. സ്തനാർബുദം അണ്ഡാശയക്യാൻസർ എന്നിവയിൽ ഓട്ടോഫാഗി കാര്യക്ഷമമായി അല്ല നടക്കുന്നതെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. കോശങ്ങളിലെ ദൈനംദിന പ്രവർത്തനങ്ങൾക്ക് പുറമേ, ഭ്രൂണരൂപീകരണം (Embryogenesis), കോശങ്ങളുടെ വേർതിരിയൽ (Cellular differentiation) എന്നിവയിൽ ഓട്ടോഫാഗിക്ക് ഉള്ള പങ്ക് വളരെ വലുതാണ്.

1960 ൽ തന്നെ ഈ കോശങ്ങളിൽ ഇങ്ങനെ ഒരു പ്രതിഭാസമുണ്ടെന്ന് കണ്ടെത്തിയിരുന്നെങ്കിലും ഓട്ടോഫാഗിയുടെ രഹസ്യങ്ങൾ ലോകമറിയുന്നത് 1993 ലെ ഒസുമിയുടെ സംഭാവനകളിലൂടെയാണ്. ക്യാൻസർ അടക്കമുള്ള മാരക രോഗങ്ങൾക്ക് കൂടുതൽ ഫലപ്രദമായ മരുന്ന് നിർമ്മിക്കുന്നതിന് ഗവേഷകരെ പ്രേരിപ്പിക്കുകയും അതിലൂടെ മനുഷ്യവംശത്തിന് ആരോഗ്യജീവിതം പ്രദാനംചെയ്യുന്നതുമായ മഹത്തായ കണ്ടുപിടിത്തം നൊബേൽ സമ്മാനത്തിന് എന്തുകൊണ്ടും അർഹമായതാണ്. യോഷിനോരി ഒസുമിക്ക് അഭിനന്ദനങ്ങൾ!