Categories

December 12, 2020

മലയാളത്തിലെ പോഡ്കാസ്റ്റിംഗ് - Still unfamiliar?

"Podcasts are to radio as Netflix is to cable" എന്നൊരു ഇന്റർനെറ്റ് പുതുമൊഴിയുണ്ട്. നമ്മുടെ നാട്ടിൽ അത്ര ഫേമസ് അല്ലെങ്കിലും പോഡ്കാസ്റ്റുകൾ അന്താരാഷ്ട്ര തലത്തിൽ വൻ സംഭവമാണ്. ടെക് ജയന്റുകളായ ആപ്പിൾ, ഗൂഗിൾ തുടങ്ങിയവർ പോഡ്കാസ്റ്റുകൾക്ക് വേണ്ടി പ്രത്യേക പ്ലാറ്റ്ഫോമുകൾ വരെ ഇറക്കിയിട്ടുണ്ട്. സ്പോട്ടിഫൈ, ഗാനാ, സാവൻ തുടങ്ങിയ മ്യൂസിക് ആപ്സിനും പ്രത്യേക പോഡ്കാസ്റ്റ് സെക്ഷൻ ഉണ്ട്. 

ഇന്റർനെറ്റിൽ അവൈലബിൾ ആയ - ഡിവൈസിലേക്ക് ഡൗൺലോഡ് ചെയ്യാൻ പറ്റുന്ന - സംഭാഷണ ഓഡിയോ ഫയലുകളാണ് പോഡ്കാസ്റ്റുകൾ. വളരെക്കാലം മുമ്പ് തന്നെ ഓഡിയോ ബ്ലോഗിങ് എന്നുപറഞ്ഞ് പോഡ്കാസ്റ്റുകൾ ആരംഭിച്ചിരുന്നു. പിന്നീട് ആപ്പിൾ ഐ-പോഡിന്റെ വരവോടെയാണ് ഓഡിയോ ബ്രോഡ്കാസ്റ്റ് എന്നത് 'പോഡ്'കാസ്റ്റ് ആയി മാറിയത്. ഗൂഗിൾ അടക്കമുള്ള റിവൽ കമ്പനികൾക്ക് 'പോഡ്'കാസ്റ്റ് എന്നത് ഈ സംഭവത്തിന്റ് ജനറിക് പേരാക്കുന്നതിനോട് യോജിപ്പ് ഇല്ലായിരുന്നു. വോയിസ് ഇന്റർവ്യൂസ്, വിവിധ വിഷയങ്ങളെ പറ്റിയുള്ള ഇൻഫർമേഷൻ, എഡ്യൂക്കേഷനൽ കണ്ടന്റ് എന്നിവയൊക്കെ ഇപ്പോൾ പോഡ്കാസ്റ്റുകളായി കേൾക്കാം. കല, സാഹിത്യം, ചരിത്രം, സിനിമ, സ്പോർട്സ് തുടങ്ങിയ പല genre കളിലായി ലക്ഷക്കണക്കിന് പോഡ്കാസ്റ്റുകൾ വിവിധ സ്‌ട്രീമിംഗ്‌ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്.

News reports on Malayalam Podcasting

മലയാളത്തിൽ പോഡ്കാസ്റ്റ് ശ്രമങ്ങൾ വളരെ നേരത്തെ തന്നെ പലരും ചെയ്ത് തുടങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ അടുത്താണ് ഈ മേഖലയിലേക്ക് കണ്ടന്റ് ക്രിയേറ്റർമാരുടെ കാര്യമായ ഒരു ജമ്പ് ഉണ്ടായത്. പ്രത്യേകിച്ചു കൊറോണ ലോക് ഡൗൺ സമയത്ത് ക്രമാതീതമായി ഒരു വളർച്ച പോഡ്കാസ്റ്റുകൾക്കും കേൾവിക്കാർക്കും ഉണ്ടായി. ആങ്കർ എഫ് എം പോലെയുള്ള ഈസി പോഡ്കാസ്റ്റ് മേക്കിംഗ് പ്ലാറ്റ്ഫോമുകൾ ഈ ട്രാൻസിഷനെ എളുപ്പമാക്കി. ഇന്ന് അമ്പതിലധികം മികച്ച മലയാളം പോഡ്കാസ്റ്റുകൾ റഗുലർ ആയി വ്യത്യസ്തമായ വിഷയങ്ങളിൽ എപ്പിസോഡുകൾ പബ്ലിഷ് ചെയ്യുന്നുണ്ട്. ഓരോ ദിവസവും എവിടുന്നെങ്കിലും മലയാളത്തിലും ഇങ്ങനെ ഒരു സംഭവം ഉണ്ടെന്നറിഞ്ഞ് നല്ല പോഡ്കാസ്റ്റുകൾക്കായി ഗൂഗിൾ സെർച്ച് നടത്തി കേൾവിക്കാർ ഇതിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.

യൂട്യൂബ്‌ വീഡിയോകളെ അപേക്ഷിച്ചുള്ള പോഡ്കാസ്റ്റുകളുടെ ഗുണമെന്താണ് എന്നു വെച്ചാൽ നമുക്ക് ഇത് പാട്ട് കേൾക്കുന്ന പോലെ കെട്ടുകൊണ്ടിരിക്കാം എന്നതാണ്. വീട്ടുജോലികൾ, ജിം വർക്ക് ഔട്ട്, യാത്രകൾ എന്നിവ ചെയ്യുമ്പോൾ ചുമ്മാ റേഡിയോ കേൾക്കുന്ന പോലെ കേൾക്കാം. ഇൻഫോർമേഷനും എന്റർറ്റൈൻമെന്റിനും യൂട്യൂബ് വീഡിയോക്ക് ചെലവാകുന്ന അത്ര നെറ്റ് ചാർജും ഇല്ല. പി.എസ്.സി പോലുള്ള competitive പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് സമയം ഒട്ടും നഷ്ടപ്പെടാതെ മേൽപറഞ്ഞ മറ്റ് ജോലികൾ ചെയ്യുമ്പോഴും informative പോഡ്കാസ്റ്റുകൾ കേൾക്കുന്നത് ഗുണകരമല്ലേ? സത്യത്തിൽ പി.എസ്.സി ക്ക് വേണ്ടി ഡെഡിക്കേറ്റഡ് ആയ പോഡ്കാസ്റ്റുകൾ മലയാളത്തിൽ ഇപ്പോൾ ലഭ്യമാണ്.

കേക്കഡോ (Kaecawdo) മലയാളം Podcast, Dilli Dali by S Gopalakrishnan, Podcast by Arabind Chandrasekhar, എന്നോടൊപ്പം by റെനേഷ്യ, പഹയൻസ് മലയാളം പോഡ്കാസ്റ്റ്, Dream Malayalam തുടങ്ങിയവ മലയാളത്തിലെ ഇപ്പോഴുള്ള ടോപ്പ് റേറ്റഡ് പോഡ്കാസ്റ്റുകളാണ്. ഇവയ്ക്ക് പുറമേ 

Tent Podcast,

Veruthe oru podcast,

Techno gypsie,

Simply Malayali Podcast,

Malayali's Malayalam Podcast,

Be positive,

Tea talks,

His Pink diary, 

Speaking from heart, 

Get monkeyfied, 

Free talks Malayalam, 

Salt Mango tree,

Bros with no jobs,

Random Thoughts By Aadhi,

Purple Podcast,

Knowledge Dome

തുടങ്ങിയ പോഡ്കാസ്റ്റുകളും വൈവിധ്യമാർന്ന കണ്ടന്റ് നമ്മളിലേക്ക് എത്തിക്കുന്നുണ്ട്. ഓരോന്നിനെപ്പറ്റിയും വിശദമായി വഴിയെ എഴുതാം. നിങ്ങളിതുവരെ പോഡ്കാസ്റ്റുകൾ കേൾക്കാത്തവർ ആണെങ്കിൽ, you are missing a lot സഹോ. ഇനിയും വൈകിക്കാതെ മലയാളത്തിലെ മികച്ച പോഡ്കാസ്റ്റുകൾ കേട്ട് നോക്കൂ.

Nb: Apps ഒന്നും ഉപയോഗിക്കാതെ തന്നെ വെറുതെ ഗൂഗിൾ സെർച്ച് ചെയ്ത് പോഡ്കാസ്റ്റുകൾ കണ്ടെത്തി, Google podcast ന്റെയോ anchor ന്റെയോ website ൽ നിന്ന് browser ൽ തന്നെ അവയെല്ലാം കേൾക്കാവുന്നതാണ്.

PS: Check out 'Malayalam Podcast community' on Instagram to get information about latest episodes of all Malayalam Podcasts.

Pictures Courtesy: respective Media houses

No comments:

Post a Comment